Monday 31 August 2015

ശകുന്തളക്കാട്

കുമിളിയിലെ ആരണ്യക്കാഴ്ചകൾ ആരെയും ആകർഷിക്കുന്നതാണ് . അതിൽ പ്രധാനം ശകുന്തളക്കാടാണ് . 'ശകുന്തള' എന്ന ചലച്ചിത്രം ഇവിടെവച്ച് സംവിധാനം ചെയ്തത്‌കൊണ്ടാണ് ഈ കാടിനെ ഇങ്ങനെ വിളിക്കാൻ കാരണം. വടവൃക്ഷങ്ങളാൽ ഹരിതാഭമായ കുന്നിൻ ചരുവുകൾക്കിടയിലെ സമതല പ്രദേശമാണ്  ഈ വനപ്രദേശം. പുൽമേടുകളാൽ അലംകൃതമായ താഴ്വര നോക്കെത്താദൂരത്തായി വ്യാപിച്ചു കിടക്കുന്നു.മൂന്ന് വശങ്ങളിൽ എഴുന്നേറ്റുനില്ക്കുന്ന സഹ്യസാനുക്കൾ കണ്ടാൽ പ്രകൃതി ഒരുക്കിയിരിക്കുന്ന ഹരിത കോട്ട പോലെ തോന്നും. അവിടെ നിന്നും കിനിഞ്ഞെറങ്ങുന്ന ജലത്തുള്ളികൾ ഈ താഴ്വരഭൂമിയിലെ പുല്ലുകൾക്ക് ജീവനേകുന്നു. ഒരുപക്ഷെ ഗോൾഫ്  കളിക്കാനായി പ്രകൃതി തന്നെ ഒരുക്കിയിരിക്കുന്ന  സ്ഥലമാണോ ഇതെന്ന് തോന്നിപ്പോകും. അത്രയേറെ ചേതോഹരമായ പുൽമേടാണ് ശകുന്തളക്കാട് . പല പല  നിറങ്ങളിൽ  പൂത്ത് മാനം മുട്ടി  നിൽക്കുന്ന വൻ വൃക്ഷങ്ങൾ, ഈ പുൽമേടുകൾക്ക്‌  പരിമളം ചാർത്തുന്നു. 
ശകുന്തളക്കാട്

No comments:

Post a Comment