Monday 31 August 2015

എന്തിനീ രാസവളങ്ങളും കീടനാശിനികളും

താരതമ്യേന വളരെയേറെ കീടബാധ ഉണ്ടാകുന്ന വഴച്ചെടിയാണ് കപ്പ വാഴ അഥവാ ചെങ്കദളി വാഴ. എന്നാൽ അല്പ്പം ഒന്ന് ശ്രദ്ധിച്ചാൽ, ഉപ്പ് അതുപോലെ ബ്ലീച്ചിംഗ് പൌഡർ- ഇവയിലേതെങ്കിലും തണ്ടുതുരപ്പൻ ആക്രമണമുള്ളയിടത്തു പ്രയോഗിച്ചാൽ അത്തരം ആക്രമണങ്ങളെ ഒരു പരിധിവരെ തുരത്താൻ കഴിയും. വളരെയേറെ വളപ്രയോഗം ആവശ്യമുള്ളതിനാൽ സാധാരണ, രാസ വളങ്ങൾ ആണ് പ്രയോഗിക്കുന്നത്. എന്നാൽ ചാണകവും പച്ചില വളവും ഉപയോഗിച്ച് വളരെ നല്ല രീതിയിൽ ഉത്പ്പാദനം നടത്താൻ കഴിയും എന്നുള്ളതിനു തെളിവാണ് ഈ വാഴക്കുല.
ജൈവ വളങ്ങൾ മാത്രം ഉപയോഗിച്ച് വിളയിച്ചെടുത്ത ചെങ്കദളിക്കുല

No comments:

Post a Comment