Monday 31 August 2015

കുന്നിക്കുരു

                                         

ഒരുകാലത്ത് തൊടിയിലും കുന്നിൻ ചരിവുകളിലും സുലഭമായി ഉണ്ടായിരുന്ന ഒരു വല്ലിപ്പടർപ്പായിരുന്നു കുന്നിച്ചെടി. വീട്ടുവളപ്പിലെ വേലിയിൽ പുളിയിലപോലെ തോന്നിക്കുമാറ്‌ വല്ലിപ്പടർപ്പായി പറ്റിപ്പടർന്നു നിന്നിരുന്ന ഈ ചെടി ഇന്ന് കേരളത്തിലെ ഗ്രാമങ്ങളിൽ ഒരിടത്തും കാണാതായി. കുഞ്ഞുകുട്ടികളെ എണ്ണാൻ പഠിപ്പിക്കാൻ ആദ്യകാലങ്ങളിൽ ഉപയോഗിച്ചിരുന്ന കുന്നി ചെടിയുടെ കുരു, തുമ്പപ്പൂ പോലെ ഒരു പഴയ സങ്കല്പമായി മാറിക്കഴിഞ്ഞു. ചുവന്നതും   വെളുത്തതുമായി രണ്ടിനം കുന്നിചെടികൾ ഉണ്ട്. ഇതിൽ വെളുത്തതിന്  ആയുർവേദ ഔഷധഗുണമുള്ളതാണ്. പണ്ടുകാലങ്ങളിൽ കുഞ്ഞുങ്കൾക്ക് കളിക്കുവാനായി ഇതിന്റെ കായ്കൾ പറിച്ചുനല്കിയിരുന്നു. ഏറെ ഭംഗി തോന്നിപ്പിക്കുന്ന കുന്നിക്കുരുരുക്കൾ കണ്ടാൽ അരും ഒന്ന് അതിലേക്കു നോക്കിപ്പോകും.ഓരോ കുന്നിമണിയിലും കാണുന്ന കറുത്ത നിറം,അതിന്റെ ഭംഗിയെ കൂട്ടുന്ന ഒന്നാണ് .

                                                   കുന്നിക്കുരു

No comments:

Post a Comment